ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണ തലേക്കെട്ടും കോലവും അമൂല്യവസ്‌തുവായി സൂക്ഷിക്കണം എന്ന ആവശ്യം ശക്തം
ശ്രീ പൂർണ്ണത്രയീശന്റെ ഉത്സവത്തിനു തൃക്കേട്ട നാൾ മുതൽ ഉപയോഗിക്കുന്ന രാജഭരണകാലത്ത് നിർമിച്ച സ്വർണ്ണ തലേക്കെട്ടും കോലവും അത് പോലെ നില നിർത്തണം എന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി ദേവസ്വം ബോർഡും ശ്രീ പൂർണ്ണത്രയീശ സേവാ സംഘവും ആണ് പുതിയ സ്വർണ്ണ തലേക്കെട്ടും കോലവും നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പണപിരിവും നടന്നു വരുന്നു. പുതിയതായി നിർമ്മിക്കുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന തലേകെട്ടിൽ നിന്നും കോലത്തിൽ നിന്നും സ്വർണ്ണം ഉരുക്കിയാണ് പുതിയത് നിർമ്മിക്കുന്നത് എന്ന വാർത്ത അക്ഷരാർത്ഥത്തിൽ