Tag Archives: Golden Headgear

Janam TV news on melting of golden headgear

ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ രത്‌നങ്ങളും കല്ലുകളും പതിച്ച സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം മുന്‍സിഫ് കോടതി തടഞ്ഞു. രാജകുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും പരാതിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി  

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം പുരാതന സ്വര്‍ണ നെറ്റിപ്പട്ടം ഉരുക്കുന്നത് കോടതി തടഞ്ഞു

ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ രത്‌നങ്ങളും കല്ലുകളും പതിച്ച സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം മുന്‍സിഫ് കോടതി തടഞ്ഞു. രാജകുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും പരാതിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന പതിനഞ്ചു സ്വര്‍ണ നെറ്റിപ്പട്ടങ്ങളില്‍ പതിനാലെണ്ണവും കൊച്ചിയിലേക്ക് റെയില്‍പ്പാത നീട്ടുന്നതിനുവേണ്ടി രാമവര്‍മ്മ മഹാരാജാവിന് വില്‍ക്കേണ്ടിവന്നപ്പോഴും വൃശ്ചികോത്സവത്തിന് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്ന ആനക്ക് ചാര്‍ത്താന്‍ കരുതിവച്ച നെറ്റിപ്പട്ടമാണ് ഇപ്പോള്‍ ചില ദേവസ്വം അധികാരികളുടെ പണമോഹത്തിന് വേണ്ടി ഉരുക്കാന്‍ തീരുമാനിച്ചത് എന്ന്

Read More

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അനീതി രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും പ്രതിഷേധം

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പൈതൃക സ്വത്തില്‍ ഉള്‍പ്പെട്ട അമൂല്യമായ നെറ്റിപ്പട്ടം ഉരുക്കി നശിപ്പിക്കാന്‍ ഒരുങ്ങുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും പ്രതിഷേധം ശക്തമാകുന്നു. രാജഭരണകാലത്ത് നിര്‍മിച്ച സ്വര്‍ണ നെറ്റിപ്പട്ടം അതുപോലെ തന്നെ സൂക്ഷിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുന്ന ദേവസ്വം അധികാരികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ‘ജന്മഭൂമി’യാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നത്. ശ്രീപൂര്‍ണത്രയീശന്റെ തൃക്കേട്ട പുറപ്പാട് തൊട്ടാണ് ഉത്സവദിനങ്ങളില്‍ എഴുന്നള്ളിപ്പിന് സ്വര്‍ണ നെറ്റിപ്പട്ടം ഉപയോഗിക്കുന്നത്. ഇനി ഉത്സവത്തിന് ഒന്‍പത് മാസം ഉണ്ടായിട്ടും മാര്‍ച്ചു മാസത്തില്‍ തന്നെ

Read More

Plea to preserve Sree Poornathrayeesa’s caparisons gets stronger

Devotees’ plea to protect the golden caparisons used for the idol carrying elephant of Lord Poornathrayeesa during the annual festival and during other special occasions get stronger as the Devaswom moves at a steadier pace to get it renovated. The governing body of the temple, the Cochin Devaswom Board and the Sree Poornathrayeesa Seva Sanghom,

Read More

ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണ തലേക്കെട്ടും കോലവും അമൂല്യവസ്‌തുവായി സൂക്ഷിക്കണം എന്ന ആവശ്യം ശക്തം

ശ്രീ പൂർണ്ണത്രയീശന്റെ ഉത്സവത്തിനു തൃക്കേട്ട നാൾ മുതൽ ഉപയോഗിക്കുന്ന രാജഭരണകാലത്ത് നിർമിച്ച സ്വർണ്ണ തലേക്കെട്ടും കോലവും അത് പോലെ നില നിർത്തണം എന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി ദേവസ്വം ബോർഡും ശ്രീ പൂർണ്ണത്രയീശ സേവാ സംഘവും ആണ് പുതിയ സ്വർണ്ണ തലേക്കെട്ടും കോലവും നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പണപിരിവും നടന്നു വരുന്നു. പുതിയതായി നിർമ്മിക്കുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന തലേകെട്ടിൽ നിന്നും കോലത്തിൽ നിന്നും സ്വർണ്ണം ഉരുക്കിയാണ് പുതിയത് നിർമ്മിക്കുന്നത് എന്ന വാർത്ത അക്ഷരാർത്ഥത്തിൽ

Read More

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള സ്വര്‍ണ നെറ്റിപ്പട്ടം ഉരുക്കുന്നു

രാജഭരണകാലം മുതല്‍ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് തൃക്കേട്ട നാള്‍ മുതല്‍ ഉപയോഗിക്കുന്ന സ്വര്‍ണ നെറ്റിപ്പട്ടം ഉരുക്കുന്നു. പുതിയ നെറ്റിപ്പട്ടം നിര്‍മിക്കുന്നതിനാണ് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വിലമതിക്കാനാകാത്ത അമൂല്യശേഖരം ഇല്ലാതാക്കുന്നത്. ഇതിനെതിരെ ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്വര്‍ണ തലേക്കെട്ടും കോലവും അമൂല്യവസ്തുവായി നിലനിര്‍ത്തണമെന്നാണ് ഭക്തരുടെ ആവശ്യം. കൊച്ചി ദേവസ്വം ബോര്‍ഡും പൂര്‍ണ്ണത്രയീശ സേവാ സംഘവുമാണ് പുതിയ സ്വര്‍ണ തലേക്കെട്ടും കോലവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പണപിരിവ് നടക്കുന്നുണ്ടെങ്കിലും പഴയ സ്വര്‍ണക്കോലത്തിലെ സ്വര്‍ണവും ഉപയോഗിക്കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്. അമൂല്യങ്ങളായ രത്‌നങ്ങളും കല്ലുകളും പതിച്ചതാണ്

Read More